സ്വകാര്യതാനയം

വ്യക്തിപരമായ വിവരം

പുതിയ സേവനങ്ങൾ, റിലീസുകൾ, വരാനിരിക്കുന്ന ഇവന്റുകൾ, ഈ സ്വകാര്യതാ നയത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ, mBill രജിസ്ട്രേഷന്റെ സമയത്ത് നിങ്ങൾ നൽകുന്ന ഫോൺ/ഇ മെയിൽ വിലാസം ഉപയോഗിക്കുന്നതാണ്. നിങ്ങളുടെ അനുവാദമില്ലാതെ പ്രമോഷണൽ ആവശ്യങ്ങൾക്കായി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങൾ ഷെയർ ചെയ്യുകയോ ഉപയോഗിക്കുകയോ ഇല്ല.

ഡെമോ ലോഗിൻ

mBill ഉപഭോക്താക്കളുടെ ട്രെയിനിങ്ങിനായി ഒരു ഡെമോ ലോഗിൻ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഡെമോ ലോഗിനിൽ ചേർക്കുന്ന ഏത് വിവരവും അത് ഉപയോഗിക്കുന്ന എല്ലാവർക്കും ലഭ്യമാകും. അതുകൊണ്ട്, നിങ്ങൾ ഡെമോ ലോഗിൻ ഉപയോഗിക്കുമ്പോൾ വ്യക്തിപരമോ രഹസ്യ സ്വഭാവം ഉള്ളതോ ആയ വിവരം, ഫയലുകൾ, രേഖകൾ എന്നിവ അതിൽ സ്റ്റോർ ചെയ്യരുത്. ഡെമോ ലോഗിനിൽ പോസ്റ്റ് ചെയ്തിട്ടുള്ള വിവരങ്ങൾ രഹസ്യമായിരിക്കും എന്ന് mBill ഉറപ്പ് നൽകുന്നില്ല.

ഉപയോഗ വിശദാംശങ്ങൾ

നിങ്ങളുടെ ഉപയോഗ ക്രമം മനസ്സിലാക്കാനും സമയം, ആവൃത്തി, സമയദൈർഘ്യം, ഉപയോഗിക്കുന്ന ഫീച്ചറുകൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനുമായി വെബ്സൈറ്റിൽ/ആപ്പിൽ mBill സ്മാർട്ട് അനലിറ്റിക്സ് ഉപയോഗിക്കും. വെബ്സൈറ്റിന്റെ/ആപ്പിന്റെ യൂസർ എക്സ്പീരിയൻസ് സ്ഥിരമായി മെച്ചപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണിത്.

നിങ്ങളുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ

സിസ്റ്റം എറർ കാരണം ഡാറ്റ നഷ്ടപ്പെടാനുള്ള സാധ്യത തടയാനായി, നിങ്ങളുടെ എല്ലാ ഡാറ്റയും ഒരു ക്ലൗഡ് സ്റ്റോറേജ് സിസ്റ്റത്തിൽ സ്റ്റോർ ചെയ്യുന്നു, ഒരു തേർഡ് പാർട്ടി ലൊക്കേഷനിൽ ഇതിന്റെ ബാക്കപ്പും ഉണ്ടാകും. നിങ്ങളുടെ യൂസർ അക്കൗണ്ട് ഇല്ലാതായാലും നിങ്ങളുടെ ഫയലുകളും ഡാറ്റയും ഞങ്ങളുടെ സെർവറിൽ തുടരും. എന്നിരുന്നാലും നിങ്ങളുടെ ഡാറ്റ തുടർന്നും സുരക്ഷിതമായിരിക്കും. അത് മറ്റാർക്കും ഷെയർ ചെയ്യില്ല, mBill ടീമിന് പോലും അത് ആക്സസ് ചെയ്യാനാകില്ല (ഈ രേഖയിൽ പരാമർശിച്ചിട്ടുള്ള സാഹചര്യങ്ങളിൽ ഒഴികെ).

വിസിറ്റർ വിശദാംശങ്ങൾ

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുന്നവരുടെ ചില വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നതാണ്. ട്രെൻഡ് വിശകലനം ചെയ്യുക, സന്ദർശിക്കുന്നവർ എന്തൊക്കെ ചെയ്യുന്നു എന്ന് മനസ്സിലാക്കുക, വെബ്സൈറ്റ് മെച്ചപ്പെടുത്താനുള്ള സാദ്ധ്യതകൾ മനസ്സിലാക്കുക എന്നിവയ്ക്കായി മാത്രമാണ് ഇത് ചെയ്യുന്നത്. ഐപി വിലാസം, ബ്രൗസറിന്റെ ഭാഷ, ബ്രൗസറിന്റെ തരം, ആക്സസ് ചെയ്ത ഫയലുകൾ, ഓപ്പറേറ്റിങ് സിസ്റ്റം എന്നിങ്ങനെയുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടാം.

കുക്കികളും വിഡ്ജറ്റുകളും

ഞങ്ങളുടെ വെബ്സൈറ്റിന്റെ പ്രവർത്തനവും സേവനങ്ങളും മെച്ചപ്പെടുത്താനായി വെബ്സൈറ്റ് കണ്ടന്റിനെക്കുറിച്ചും യൂസർ ബെയ്സിനെക്കുറിച്ചും ഉള്ള ഡാറ്റ വിശകലനം ചെയ്യുന്നതിന് ഞങ്ങൾ ഒരു മൂന്നാം കക്ഷിയെ നിയമിച്ചേക്കാം. ഇതിനായി, കുക്കികൾ ആ മൂന്നാം കക്ഷി ഉപയോഗിച്ചേക്കാം. ആ മൂന്നാം കക്ഷി കുക്കികൾക്ക് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളുമായി ബന്ധമൊന്നുമില്ല, mBill-ന് ഈ കുക്കികൾ ആക്സസ് ചെയ്യാനാവില്ല, അവയുടെ ഉത്തരവാദിത്തവും ഇല്ല. മൂന്നാം കക്ഷി വിഡ്ജറ്റുകളെ mBill വെബ്സൈറ്റ് സപ്പോർട്ട് ചെയ്യുന്നുണ്ട്. അത്തരം വിഡ്ജറ്റുകൾ ഉപഭോക്താക്കളുടെ ഏതെങ്കിലും വിവരങ്ങൾ ശേഖരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ല.

ഞങ്ങളുടെ വെബ്സൈറ്റിലെ ലിങ്കുകൾ

മറ്റ് വെബ്സൈറ്റുകളിലേക്ക് നിങ്ങളെ നാവിഗേറ്റ് ചെയ്യിക്കുന്ന ചില ബാഹ്യ ലിങ്കുകൾ ഞങ്ങളുടെ വെബ്സൈറ്റിൽ ഉൾപ്പെട്ടിട്ടുണ്ടാകാം. വ്യക്തിപരമായ ഏതെങ്കിലും വിവരം നൽകുന്നതിന് മുൻപായി അത്തരം വെബ്സൈറ്റുകളുടെ സ്വകാര്യതാ നയം വായിക്കുക.

വിവരങ്ങൾ ഷെയർ ചെയ്യൽ

കാര്യക്ഷമമായ സേവനങ്ങൾ നൽകുന്നതിന്, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഞങ്ങളുടെ ബിസിനസ് പങ്കാളികൾക്ക് നൽകേണ്ടി വന്നേക്കാം ഞങ്ങളുടെ ബിസിനസ് പങ്കാളി ഈ സ്വകാര്യതാ നയം പാലിക്കുമെന്നും നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ രഹസ്യ സ്വഭാവം ഉറപ്പാക്കാൻ ഉള്ള നടപടികൾ എടുക്കുമെന്നും അവ ദുരുപയോഗം ചെയ്യില്ലെന്നും mBill ഉറപ്പ് നൽകുന്നു. മാത്രമല്ല, നിങ്ങളുടെ സമ്മതത്തോട് കൂടെ മാത്രമേ mBill-ന് പുറത്തുള്ളവർക്ക് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഷെയർ ചെയ്യൂ. നിയമപരമായ കാരണങ്ങളാൽ, പ്രാദേശിക നിയമ സംവിധാനത്തിന് നിങ്ങളുടെ വിവരങ്ങൾ നൽകാൻ ഞങ്ങൾക്ക് ബാധ്യതയുണ്ടെങ്കിൽ, അത്തരം സാഹചര്യത്തിൽ ഞങ്ങൾ വിവരങ്ങൾ ചെയർ ചെയ്യും.

വിവരങ്ങൾ സ്വീകരിക്കൽ

മെയിലുകളും ഞങ്ങളുടെ പുതിയ സേവനങ്ങൾ, റിലീസുകൾ, വരാനിരിക്കുന്ന ഇവന്റുകൾ, ന്യൂസ് ലെറ്ററുകൾ, മെസ്സേജുകൾ എന്നിവയെക്കുറിച്ചുള്ള ഇ മെയിൽ അറിയിപ്പുകൾ എന്നിവ പോലുള്ള മറ്റ് അപ്ഡേറ്റുകളും ലഭിക്കേണ്ടതില്ലെന്ന് ഉപഭോക്താവിന് തീരുമാനിക്കാം.

വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ

ഉപഭോക്താക്കൾക്ക് സ്വന്തം വിവരങ്ങൾ ആക്സസ് ചെയ്യാനും സ്വന്തം അക്കൗണ്ട് ആക്സസ് ചെയ്തോ mBill കസ്റ്റമർ സപ്പോർട്ട് സർവീസിൽ ബന്ധപ്പെട്ടോ അവ എഡിറ്റ് ചെയ്യാനും കഴിയും.

സോഷ്യൽ പ്ലാറ്റ്ഫോമുകൾ

mBill വെബ്സൈറ്റിൽ ഷെയർ ചെയ്യാനായി ഉപഭോക്താക്കൾക്ക് ബ്ലോഗുകളിലോ ഫോറങ്ങളിലോ വിവരങ്ങൾ പോസ്റ്റ് ചെയ്യാവുന്നതാണ്. ഈ ഫോറങ്ങളിൽ ഉള്ള എല്ലാ ഉപഭോക്താക്കൾക്കും അത്തരം വിവരങ്ങൾ ലഭ്യമാണ്. അതുകൊണ്ട്, ഇത്തരം പ്ലാറ്റ്ഫോമുകളിൽ സ്വന്തം വിവരങ്ങൾ നൽകുമ്പോൾ ഉപഭോക്താക്കൾ വളരെ സൂക്ഷിക്കുക. അത്തരത്തിൽ വ്യക്തിപരമോ രഹസ്യ സ്വഭാവം ഉള്ളതോ ആയ വിവരങ്ങൾ സന്ദർശകർ/ഉപഭോക്താക്കൾ വെളിപ്പെടുത്തിയാൽ mBill-ന് അതിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. ഞങ്ങളുടെ വെബ്സൈറ്റിലോ അല്ലാതെയോ വ്യക്തിപരമായ ഏതെങ്കിലും വിവരങ്ങൾ പോസ്റ്റ് ചെയ്യാൻ ഉപഭോക്താക്കൾ തീരുമാനിച്ചാൽ അതിൽ mBill-ന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.

ഇപ്പോൾത്തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് mBill ഡൗൺലോഡ് ചെയ്യൂ!

google play store